മരുഭുമിയിലെ ഹരിതം-സലാല

സലാലയിലെ ഒന്നാം ദിവസം

യാത്ര ഏറെ ഇഷ്ടപ്പെട്ടിരുന്ന ഞാന്‍ ആദ്യമായാണ് കടല്‍ കടന്നു മറ്റൊരു രാജ്യത്തില്‍ എത്തുന്നത്. നാട് വിട്ടുപോകുന്നതില്‍ എതൊരു വ്യക്തിക്കും അനുഭവപെടുന്ന ഒറ്റപെടല്‍ അറിഞ്ഞു. ഭാരതത്തില്‍ നിന്നും ഭാഷാപരമായും സംസ്കരപരമായും ഏറെ വ്യത്യാസം ഉള്ള നാടാ‍ണ് ഒമാന്‍. സമുദ്രത്തില്‍ നിന്നും ഉയർന്നു വന്ന രാജ്യം എന്ന് പറയപ്പെടുന്നു. ഇവിടുത്തെ മലനിരകളെ നിരീക്ഷിച്ചാൽ തിരകളുടെ പാടുകള്‍ കാണാന്‍ കഴിയും. ഈ മലനിരകളില്‍ ധാരാളം ധാതുഘടകങ്ങള്‍ ഉള്ളത്തിനാല്‍ രാജ്യത്തിന്റെ പ്രത്യേക സ൦രക്ഷണയിലാണ്. 25-09-2012 -ല്‍ ആണ് ഞാന്‍ ഇവിടെ എത്തിയത് ജോലിക്ക് വേണ്ടിയാണ്. ഒമാനില്‍ വരാന്‍ തുടങ്ങിയപ്പോള്‍ തന്നെ സലാല എന്നാ നാടിനെ കുറിച്ച് അറിഞ്ഞിരുന്നു.

ദൈവത്തിന്‍റെ സ്വന്തം നാട് കേരളം പോലെ മറ്റൊരു നാട് സലാല. മൊബൈലില്‍ സലാലയിലെ ഓരോ ചിത്രങ്ങള്‍ ഒമാനി സുഹൃത്ത് മഹമൂത് ഹബ്സി കാണിക്കുമ്പോള്‍ എത്രയും വേഗം ആ നാട്ടില്‍ പോകണം എന്നായിരുന്നു. 06-08-2013 വൈകിട്ട്  5  മണിക്ക് ജി ടി സി(G.T.C)യുടെ ബസ്സില്‍ ഈ വര്‍ഷത്തെ ഈദ് അവധിക്ക് സലാലയിലേക്ക്‌ ഞാനും ചേട്ടനും ചേച്ചിയും(ചേട്ടന്‍റെ ഭാര്യ)യു൦ കൂടി യാത്ര തുടങ്ങിയപ്പോള്‍ കേട്ടറിഞ്ഞ നാടിനെ കാണാന്‍ ഉള്ള ആകാ൦ക്ഷയായിരുന്നു. ഈദ് സമയമായതിനാല്‍ പകല്‍ സമയത്ത് ഭക്ഷണം കഴിക്കാന്‍ പറ്റില്ല. വൈകിട്ട് 7.30 ഭക്ഷണം കഴിക്കാനായി ബസ്‌ നിസ്വാ(NISWA)യില്‍ നിര്‍ത്തി. നോയമ്പ് മുറിയുടെ ഭാഗമായി ഭക്ഷണം പ്രാര്‍ത്ഥനയും കഴിഞ്ഞ് ഒമാനി ബസ്‌ ഡ്രൈവര്‍ വന്ന്‍ ചില കുശലം പറഞ്ഞ് ബസ്‌ പുറപ്പെട്ടു. ഇന്ത്യക്കാര്‍ മാത്രം. ബസ്സില്‍ സലാലയെ കുറിച്ചുള്ള സംസാരങ്ങള്‍. 2 മണിയായപ്പോള്‍ ചായകുടിക്കാന്‍ ബസ്സ്‌ നിര്‍ത്തി യാത്ര ഇനിയും ഉണ്ട്. രാവിലെ 4മണിക്ക് തുംരറ്റ് സലാല ബോര്‍ഡരില്‍ ബസ്സ്‌ നിര്‍ത്തി. യാത്രക്കാരുടെ രേഖകള്‍ കൈമാറി,യാത്ര പുറപ്പെട്ടപ്പോള്‍ ബസിന്റെ കണ്ണാടിയില്‍ വെള്ളതുള്ളികള്‍ പതിച്ചു, പാതി ഉറക്കത്തില്‍ക്കണ്ട കാഴ്ച മഴയാണ് എന്ന് കരുതി,ജനല്‍ ചില്ലുകളിലൂടെ കാണാന്‍ കഴിഞ്ഞത് സലാലയില്‍ വരുന്ന യാത്രക്കാര്‍ക്ക് സ്വാഗതം അരുളി കോടമഞ്ഞ് . രാവിലെ 4.50 ആയപ്പോള്‍ സലാലയില്‍ ഞങ്ങള്‍ എത്തി.നല്ല രിതിയില്‍ സഹകരിച്ച ഒമാനി ഡ്രൈവര്‍ക്ക് ദൈവനാമത്തില്‍ സലാം പറഞ്ഞ് ,ഞങ്ങളെ കാത്തിരുന്ന അമ്മാവന്റെ കൂടെ താമസസ്ഥലത്തേക്ക്….

“ദാരിസ്”(Daris)

സലാലയില്‍ എത്തിയപ്പോള്‍ തന്നെ നല്ല സന്തോഷം തോന്നി. നിറഞ്ഞ തെങ്ങും, വാഴയും കണ്ട് യാത്ര തുടങ്ങിയപ്പോള്‍ തന്നെ നാട്ടില്‍ എത്തിയ തോന്നലായിരുന്നു. ഇപ്പോള്‍ ഒമാന്‍ രാജാവിന്‍റെ മാതാവിന്‍റെ സ്ഥലമാണ് സലാല. രാജാവിന്‍റെ കുട്ടികാലത്തെ വീട് ഇപ്പോഴും ഇവിടെയുണ്ട്. ഏറെ താഴ്ന്ന പ്രദേശം മലനിരകളാല്‍ സംരക്ഷിക്കുന്നു. കേരളത്തിലെ പോലെ അതിമനോഹരമായ സ്ഥലമാണ് ഒമാനിലെ സലാല കൊട്ടാരത്തിനോടു ചേര്‍ന്നുള്ള സ്ഥല൦, “ദാരിസ്”. ദാരിസിലേക്കുള്ള യാത്രയുടെ ഇരുവശത്തും ചെറിയ മരങ്ങള്‍ മറയൂരിലെ ചന്ദനവനത്തിലെ യാത്ര ഓര്‍മിപ്പിക്കും. സഹ്യപര്‍വ്വതം പോലെ ആകാശം മുട്ടുന്ന മലനിരകളെ പച്ചപുതപ്പിച് നില്‍ക്കു ന്ന അതിസുന്ദരമായ കാഴ്ച. മലനിരയില്‍ താഴെ ഭാഗത്ത് വലിയൊരു പാര്‍ക്കുണ്ട്. കൊട്ടാരത്തിനു വേണ്ടി കണ്ണത്താ ദൂരത്ത്‌ പച്ചകറികളും,പഴങ്ങളും,ഓഷധ സസ്യങ്ങളും.

കേരളത്തിലെ തെങ്ങ്,പ്ലാവ്,മാവ് തുടങ്ങി വിവിധ രാജ്യങ്ങളിലെ അപൂര്‍വ ഇനത്തില്‍പെട്ട ചെടികളും കൊട്ടാരത്തിന്‍റെ ഈ സ്ഥലത്ത് ഉണ്ട്. ഇവിടെ നിന്നും കൊട്ടാര൦ കാണാമെങ്കിലും സന്ദര്‍ശകര്‍ക്ക് പ്രവേശന൦ ഇല്ല. ഒരിക്കലും വറ്റാത്ത അരുവിയിലെ വെള്ളം ഉപയോഗിച്ചാണ്‌ കൃഷിനടത്തുന്നത്.ഒമാന്‍ കൊട്ടാരങ്ങള്‍ക്ക് വേണ്ടിയുള്ള പരിപാലനവും,പണികള്‍ ചെയ്യുന്നത്തും, ,ഇന്ത്യന്‍ കമ്പനിയായ ഓസ്കോ(OSSCO) ആണ് . ധാരാളം മലയാളികള്‍ ഒമാന്‍ കൊട്ടാരത്തില്‍ ജോലിക്കായി ഉണ്ട്. ഈ കമ്പനിയിൽ ആണ് അമ്മാവനും ജോലി. അടുത്ത സ്ഥലത്തെക്കുള്ള യാത്രയില്‍ കടല്‍ കണ്ടു,നാട്ടില്‍ ചെയ്യുന്നതു പോലെ മണലില്‍ കടലമ്മയെ താഴ്ത്തിയും പുകഴ്ത്തിയും എഴുതിയും യാത്ര തുടര്‍ന്നു.

മിര്‍ബറ്റ്(MIRBAT)

 

രാജ്യത്തിന്‍റെ ആത്മാവ് ഗ്രാമത്തിലാണ് എന്ന് പറയുന്നത് പോലെ ഒമാനിനെക്കുറിച്ചു൦ ചില കഥകള്‍ ഓര്‍മ്മപെടുത്താന്‍ ഗ്രാമമായ മിര്‍ബറ്റ്(MIRBAT)നും ഉണ്ട്.“ഒമാനിലെ ഗ്രാമീണ പ്രദേശമാണ് മിര്‍ബറ്റ്(MIRBAT). സലാലയില്‍ നിന്നും 200 കിലൊമീറ്റര്‍ അകലെയുള്ള ഇവിടെ പ്രാചിന ഒമാനികളുടെ ജീവിത അവസ്ഥ വെളിവാക്കുന്ന സ്മാരകങ്ങള്‍ കാണാന്‍ കഴിയും. മണ്ണു കൊണ്ടുളള പഴയ വീടുകളുടെ നിര്‍മാണ രീതികള്‍, ജീവിത ശൈലികള്‍, കലകള്‍ എന്നിവ നിലനിര്‍ത്തി കൊണ്ടുപോകുന്നു. പ്രാചിന ഉപജീവനമാര്‍ഗമായ ആട് വളര്‍ത്തല്‍,മിന്‍ പിടുത്തം തുടങ്ങിയവ ഈ ഗ്രാമവാസികളുടെ ഇന്നത്തെ ഉപജീവനമാര്‍ഗമായി നടത്തുന്നു കൂടാതെ പശുവിന്റെയും ഒട്ടകത്തിന്റെയും ഫാമുകള്‍ ഇവിടെയുണ്ട്. മിര്‍ബറ്റിന്‍റെ ഒരു ഭാഗം പച്ചപ്പ്‌ വിരിച്ച മലനിരകളും മറുഭാഗത്ത് മണലാര്യണൃവുമാണ്. മിര്‍ബറ്റ്(MIRBAT) കാഴ്‌ചാലക്കു ശേഷം മറ്റൊരു അത്ഭുതം ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു.

മാഗ്നറ്റിക് പോയിൻറ് (Magnetic Point)

അത്ഭുതങ്ങള്‍ പല മാധ്യമങ്ങളിലും കണ്ടും കേട്ടറിഞ്ഞിട്ടുള്ളതാണ്. എന്നാല്‍ പ്രകൃതിയുടെ ഈ അത്ഭുതം നേരിട്ടു കാണാന്‍ ഉള്ള ആകാ൦ക്ഷയായിരുന്നു എനിക്ക്. മാഗ്നറ്റിക് പോയിന്‍റ് (Magnetic Point) – പേരു സൂചിപ്പി ക്കുന്നതുപോലെ കാന്തിക പ്രഭാവം ഉള്ള പ്രദേശം. എത്ര ഭാരം കൊണ്ട് കയറുന്ന വാഹനങ്ങള്‍ പോലും തനിയെ മുന്‍പോട്ടു കയറ്റം കയറി പോകുന്നത് കാണാം എന്ന് അമ്മാവൻ പറഞ്ഞപ്പോള്‍ കൂടി വന്നാല്‍ അല്പം വാഹനം മുന്‍പോട്ടു നീങ്ങും എന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ കയറ്റം കയറി വന്ന ഞങ്ങള്‍ .വാഹനവുമായി മാഗ്നറ്റിക് പോയിന്‍റ് കഴിഞ്ഞു മുന്നോട്ടു പോയി,തിരിച്ചുവന്നു. ”ഇനി പരിക്ഷണം,വാഹനം ന്യൂട്രലിൽ നിര്‍ത്തി എഞ്ചിന്‍ ഓഫ്‌ ചെയ്തു,ബ്രേക്കില്‍‍ നിന്ന് കാലെടുത്തു. അല്പം ചലിച്ചു തുടങ്ങി, ഏകദേശം 20 നും 30 ഇടയില്‍ വേഗത കൂടി. ഞങ്ങളെയും വഹിച്ചുകൊണ്ട് വാഹനം കയറ്റം കയറി,ഇതു വീണ്ടും പരീ ക്ഷിച്ചു. വാഹനങ്ങളില്‍ നിന്ന് ഇറങ്ങി നടന്നപ്പോൾ എല്ലാവര്‍ക്കും ഒരു പ്രത്യേക ആകര്‍ഷണം അനുഭവപെട്ടു. ധാതുക്കള്‍ ധാരാളം ഉള്ള ഇവിടെ ഈ പ്രതിഭാസത്തെക്കുറിച്ച് പലരാജ്യക്കാരും പരിക്ഷണം നടത്താന്‍ ശ്രമ൦ നടത്തിയെങ്കിലും ഇവിടുത്തെ ഗവണ്മെന്റ് അനുവാദം കൊടുത്തില്ല. മാത്രമല്ല വിനോദ കേന്ദ്രവും അല്ല. ഈ പ്രദേശത്തെക്കുള്ള യാതൊരു വിധ സൂചന ബോര്‍ഡകളും ഇല്ല. കാന്തിക പ്രഭാവം അധികമുള്ള ഇവിടെ നില്‍ക്കുന്നത് നമ്മുടെ ശരിരത്തില്‍ എന്തെങ്കിലും മാറ്റം സംഭവിക്കുവാനോ ബ്ലഡ്‌ സര്‍ക്കുലേഷൻ വ്യതിയാനങ്ങള്‍ക്കോ കാരണമായേക്കാ൦. മാഗ്നറ്റിക് പോയിന്‍റ് (Magnetic Point) നെക്കുറിച്ച് ഗവേഷണം നടത്തിയെങ്കില്‍ മാത്രമേ ഇതിന്‍റെ ഗുണദോഷങ്ങള്‍ അറിയാന്‍ കഴിയുള്ളൂ.

അത്ഭുതം കണ്ട സന്തോഷത്തില്‍ യാത്ര തുടര്‍ന്നപ്പോള്‍ റോഡിന്‍റെ ഇരുവശത്തും മണ്ണില്‍ അഭ്യാസങ്ങള്‍ നടത്തുന്ന ഒട്ടകങ്ങളെ കണ്ടു. വാഹനത്തെ ബഹുമാനിക്കാതെ അവ എല്ലാ ട്രാഫിക് നിയമങ്ങളും ഭേദിച്ച് റോഡ്‌ മുറിച്ചു കടക്കുന്നു. ഓരോ വര്‍ഷവും നടക്കുന്ന സലാല റോഡ്‌ അപകടങ്ങളില്‍ ഏറ്റവും കൂടുതല്‍ ഒട്ടകo മൂലമാണ്. മരുഭുമി കണ്ട് അവിടെ ഇറങ്ങി. ഗള്‍ഫ്‌ എന്ന് കേള്‍കുമ്പോള്‍ ഏതൊരു വ്യക്തിക്കും മനസ്സില്‍ വരുന്ന കാഴ്ച മരുഭുമിയും ഒട്ടകവും ആണല്ലോ?. ഞങ്ങള്‍ നടന്നു. ഉച്ച സമയമായതിനാല്‍ നല്ല ചൂടുണ്ട്. മുകേഷ് – മോഹന്‍ലാല്‍ പറയുന്ന സിനിമ ഡയലോഗ് ഓര്‍മവന്നു ”ടി.വിയിൽ , കാണുമ്പോഴും കാറിൽ പോകുമ്പോഴും മരുഭുമി കാണാന്‍ നല്ല രസമാണ്. ഇറങ്ങി നടക്കുമ്പോള്‍ അറിയാം അതിന്റെ സുഖം” എന്നതുപോലെ ചുട്ടുഎം പഴുത്തുകഴിഹത്ത് ഇട്ട് കളിക്കുന്നു. കുട്ടികാലവും മരുഭുമിയും കടലും സല്ലപിക്കുന്ന കാഴ്ചകണ്ട് മറ്റുരുസ്ഥലത്തേക്ക് പോയി.ഞ്ഞാല്‍ പിന്നെ പറയേണ്ടല്ലോ?. മരുഭുമിയുടെ അപ്പുറം കടല്‍ ആണ്, വികൃതി കുട്ടികള്‍ ഈ മണലില്‍ കിടന്നു മണ്ണ് വാരി ദേഹത്ത് ഇട്ട് കളിക്കുന്നു. കുട്ടിക്കാലവും മരുഭൂമിയും കടലും സല്ലപിക്കുന്ന കാഴ്ച കണ്ട് മറ്റൊരു സ്ഥലത്തേക്ക് പോയി …

ഖോര്‍ റോരി(Khor Rori)

 

 

 

യാത്രയില്‍ നമ്മള്‍ ചില ചരിത്ര സ്മാരകങ്ങൾ കാണുന്നത് പിന്നിട്ട വഴികളെ ഓര്‍മപ്പെടുത്തലാണ്. ഏതൊരു രാജ്യമാണെങ്കിലും ആ രാജ്യത്തിന്‍റെ പാരമ്പര്യം,കല,സംസ്കാരം,എല്ലാം മറ്റുള്ളവര്‍ക്ക് മനസിലാക്കാന്‍ മ്യുസിയം കാണുമല്ലോ?..ഞങ്ങളും ഒമാനിലെ ചരിത്ര വഴികളിലൂടെ ഒരു യാത്ര നടത്തി..

സലാലക്കും(Salalah)മിര്‍ബറ്റ്(Mirbat) ഇടയ്ക്കുള്ള ഭാഗത്ത് ഖോര്‍ റോരി(Khor Rori) എന്ന സ്ഥലത്ത് ഇന്ത്യന്‍ മഹാസമുദ്രത്തിനോടു ചേർന്നാണ് സുംഹുരം ആര്‍ക്കോളോജിക്കൽ ഗ്യാലറി (SUMHURAM ARCHAEOLOGICAL GALLARY) നില്‍ക്കുന്നത്. പത്തൊൻപതാം നൂറ്റാണ്ടില്‍ “ജെയിംസ്‌ തിയടോരെബെന്റ് “എന്ന ഗവേഷകനാണ് ഇവിടം കണ്ടെത്തിയത്. ഗവേഷകര്‍ മണ്ണ് നീക്കം ചെയ്ത് വലിയൊരു കോട്ടയുടെ ഭാഗങ്ങള്‍ കണ്ടെത്തിയട്ടുള്ളതാണ്. പ്രധാന കവാടത്തുനിന്നു൦ കോട്ടയിലേക്ക് പ്രവേശിക്കുമ്പോള്‍ തറയില്‍ ഇട്ടിരിക്കുന്ന കല്ലുകള്‍ പ്രത്യേക ഔഷധഗുണം ഉള്ളതാണെന്ന് പറയപ്പെടുന്നു. ധാരാളം ആളുകളെ അടക്കം ചെയ്ത തെളിവുകള്‍ ഇവിടെ നിന്നും ലഭിച്ചിട്ടുണ്ട് . കോട്ടയിലുടെ നടക്കുമ്പോള്‍ കേരളത്തിലെ നന്നങ്ങാടിയെയും മുനിയറകളെയും മറ്റും ഓര്‍മപെടുത്തുന്ന കാഴ്ചയാണ്. കേരളത്തിനോട്ഏറെ ബന്ധപ്പെട്ടു കിടക്കുന്ന പ്രദേശ൦. ബി സി 2100-2200 നൂറ്റാണ്ടില്‍ പണികഴിപ്പിച്ച ചെറു പട്ടണം. അവിടെ ഉള്ള കോട്ടയോടു ചേർന്ന് ശിവക്ഷേത്രത്തിന്‍റെ ഭാഗങ്ങള്‍ കാണാന്‍ കഴിയും മാത്രമല്ല ഈ ഗ്യാലറിയില്‍ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ച ശിലകള്‍,പൂജാപാത്രങ്ങള്‍ ഒക്കെയും സൂഷിച്ചുവച്ചിരിക്കുന്നു. കോട്ടയുടെ നിർമ്മാണത്തിന് കല്ലുകള്‍ തമ്മില്‍ യോജിപ്പിക്കാനുള്ള പ്രത്യേക തുണികളും കാണപ്പെട്ടു.കോട്ടക്കുള്ളില്‍ ചിത്രങ്ങള്‍ പകര്‍ത്താമെങ്കിലും ഗ്യാലറിക്കുള്ളില്‍ ക്യാമറ അനുവദിച്ചിരുന്നില്ല. കോട്ടയോടു ചേര്‍ന്നുള്ള കടല്‍ ഭാഗത്ത് ഇരുവശങ്ങളില്‍ നിന്നും പാറകെട്ടുകള്‍ കാണാമായിരുന്നു. പണ്ടുകാലത്ത് ഇവിടെ തുറമുഖമായി പ്രവര്‍ത്തിച്ചിരുന്നു ,ഇന്ത്യ ഉള്‍പ്പടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ചരക്കുകപ്പലുകള്‍ വരുകയും കരയില്‍ എത്തിച്ച് സാധനങ്ങള്‍ ഒട്ടകപുറത്ത് കൊണ്ടുപോവുകയും ചെയ്തിരുന്നു..ഇവിടെ എത്തുന്നവര്‍ക്ക് കരയുടെ ഒരു ഭാഗം തകർന്ന് കടല്‍ ഉള്ളില്‍ കയറിയത് നമുക്ക് കാണാന്‍ കഴിയും. ഇപ്പോള്‍ ഇവിടെ വരുന്ന സഞ്ചാരികള്‍ക്കായി ബോട്ട് സര്‍വീസ് ഇവിടെയുണ്ട്.

വാദി ദേര്‍ബത്ത്(Wadi Derbat)

ചിത്രകാരന്‍റെ ക്യാന്‍വാസിലെ മനോഹര ദൃശ്യ൦ പോലെ പ്രകൃതിയുടെ മറ്റൊരു വിരുന്ന്. സലാലക്കും മിർബറ്റിനും ഇടയിലുള്ള വാദി ദേര്‍ബത്ത്(Wadi Derbat). ഈ മല നിരകളെ ഏങ്ങനെ വിശേഷിപ്പിച്ചാലും മതിവരില്ല. അവര്‍ണ്ണനീയമായ കാഴ്ച, പച്ചപ്പിന്‍റെ അത്ഭുതലോകം. മരങ്ങളെ പറ്റിപിടിച്ച് ധൃതരാഷ്ട്രപച്ച പോലെ വള്ളിചെടികള്‍, ഒറ്റ മിത്രമായ ചൊറിതനത്തിന്‍റെ നീണ്ടനിര, കാനന കാഴ്ചകൾ അവസാനിക്കുന്നിടത്ത് വലിയ പുളിമരവും അതിനോട് ചേര്‍ന്നുള്ള സ്ഥലത്ത് ചെറിയൊരു നദിയുമുണ്ട്. പല വര്‍ണ്ണ മത്സ്യങ്ങള്‍ ഉള്ള നദിയുടെ ജലത്തിന് ചില ഭാഗങ്ങള്‍ നീലയു൦ ചില ഭാഗത്ത് പച്ച നിറമാണ്.ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ വരുന്ന ഇവിടെ ബോട്ട് സര്‍വീസ് ഉണ്ട്. സമയം പോയതറിഞ്ഞില്ല. ഇന്നത്തെ യാത്ര അവസാനിക്കുന്നു, ഇനിയും താമസസ്ഥലത്തേക്ക്. ബാക്കി കാഴ്ചകള്‍ നാളെ. സലാലയിലെ കേരള തനിമയോടെ ഉള്ള ഓലമേഞ്ഞ കടയില്‍ നിന്നും ഇളനീർ കുടിച്ചു ദാഹം മാറ്റിയെങ്കിലും കാഴ്ച കാണണം എന്നാ ദാഹം ബാക്കി നിര്‍ത്തി, പട്ടണത്തിലെ രാത്രി കാഴ്ചകള്‍ കണ്ട്‌ കിടന്നപ്പോള്‍ പ്രകൃതിയുടെ വിരുന്നിനെ ഓര്‍ത്തു…..ഇനിയും യാത്ര തുടരുന്നു…

 

………………………………………………………………………………………………………………………………………………

Bineesh Sreenivasan

രചന : ബിനീഷ് ശ്രീനിവാസൻ

Share

Recommended Posts

Leave a Reply

Your email address will not be published. Required fields are marked *